കൊല്ലം പരവൂരില്‍ മാതാവിനെയും മകനെയും അക്രമിച്ച സംഭവം; പ്രതി ആശിഷ് പിടിയില്‍

കഴിഞ്ഞ ദിവസം വൈകീട്ടാണ് ആശിഷ് സദാചാര ഗുണ്ടായിസം കാണിച്ച് അമ്മയെയും മകനെയും മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Update: 2021-09-01 12:43 GMT

കൊല്ലം: കൊല്ലം പരവൂരില്‍ തെക്കുംഭാഗത്ത് മാതാവിനെയും മകനെയും അക്രമിച്ച ആഷിഷ് പോലിസ് പിടിയില്‍. തമിഴ്‌നാ്ട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ തെന്മലയില്‍ വച്ചാണ് ആഷിഷിനെ പോലിസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ആശിഷ് സദാചാര ഗുണ്ടായിസം കാണിച്ച് അമ്മയെയും മകനെയും മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.

Tags: