തകഴിയില്‍ മാതാവും മകളും ട്രെയ്ന്‍ തട്ടി മരിച്ചു

Update: 2025-03-13 10:59 GMT

ആലപ്പുഴ: തകഴിയില്‍ മാതാവും മകളും ട്രെയ്ന്‍ തട്ടി മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.

സ്‌കൂട്ടറില്‍ എത്തിയ ഇവര്‍ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപമെത്തിയപ്പോള്‍ സ്‌കൂട്ടര്‍ റോഡില്‍വെച്ച് ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: