ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു

Update: 2023-01-10 09:36 GMT

ബംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. തേജസ്വി(25), രണ്ടര വയസ്സുകാരനായ മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു മുകളിലേയ്ക്കാണ് തൂണ്‍ തകര്‍ന്നുവീണത്. കുട്ടിയുടെ പിതാവടക്കം മറ്റ് മൂന്നു പേര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡില്‍ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്.

Tags: