രണ്ടു മാസത്തിനുള്ളില്‍ യൂറോപ്പില്‍ പകുതിയിലേറെപ്പേര്‍ക്കും ഒമിക്രോണിനു സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Update: 2022-01-11 13:43 GMT
രണ്ടു മാസത്തിനുള്ളില്‍ യൂറോപ്പില്‍ പകുതിയിലേറെപ്പേര്‍ക്കും ഒമിക്രോണിനു സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോപ്പന്‍ഹേഗന്‍; യൂറോപ്പ്യന്‍ ജനസംഖ്യയുടെ പകുതിയല്‍ കൂടുതല്‍ പേര്‍ക്കും ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. രണ്ട് മാസത്തിനുളളിലാണ് ഇത്രയേറെപ്പേര്‍ക്കും രോഗമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

കൊവിഡ് ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചതിന്റെ രണ്ടാം വാര്‍ഷക ദിനത്തിലും ചൈന കൊവിഡ് ലോക്ക് ഡൗണിന്റെ പിടിയിലാണ്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകരാജ്യങ്ങളിലേക്ക് പടരുകയാണ്. പുതിയ വ്യാപനത്തെ ചെറുക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനാണ് പല രാജ്യങ്ങളുടെയും പദ്ധതി. നിയന്ത്രിതരമായ രീതിയിലാണെങ്കിലും ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങി.

ദക്ഷിണആഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി കണ്ടതെങ്കിലും പുതിയ പ്രസരണ കേന്ദ്രം ഇപ്പോള്‍ യൂറോപ്പാണ്.

യൂറോപ്പിലെ ജനസംഖ്യയുടെ 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ചവരെ സമയത്തിനുള്ളില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

ഒമിക്രോണ്‍ മുന്‍ വകഭേദങ്ങളേക്കാള്‍ എളുപ്പം പടരുമെങ്കിലും അവയ്ക്ക് കൊവിഡ് വാക്‌സിന്‍ ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2020 ജനുവരി 11നും ശേഷം ലോകത്ത് 5.5 ദശലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Tags: