സംസ്ഥാനത്ത് വേനല്‍മഴ കനത്തേക്കും;ഇതുവരെ ലഭിച്ചത് 121 ശതമാനം അധിക മഴ

Update: 2022-04-16 05:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു.






Tags: