മലപ്പുറത്ത് കൂടുതല്‍ ജാഗ്രത; മരണസംഖ്യ കുറയാന്‍ മൂന്ന് ആഴ്ച വേണം; ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണം കൂടുന്നുവെന്നും മുഖ്യമന്ത്രി

വയനാട്, ഇടുക്കി ജില്ലയില്‍ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റു ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസവും തുറക്കാം. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാമെന്നും മുഖ്യമന്ത്രി.

Update: 2021-05-24 12:58 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ കുറയാന്‍ മൂന്നാഴ്ച കൂടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി. ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാല്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് രോഗവ്യാപനത്തിന് കുറവില്ല. അതിനാല്‍ മലപ്പുറത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. അവിടെ വീടുകളില്‍ നിന്നാണ് രോഗം വ്യാപിക്കുന്നത്.

തിരുവനനന്തപുരത്തെ 43 പഞ്ചായത്തുകളിള്‍ വ്യാപനം കൂടുതലാണ്. ഇവിടെ ടിപിആര്‍ നിരക്ക് 30 ശതമാനമാണ്.

വയനാട്, ഇടുക്കി ജില്ലയില്‍ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റു ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസവും തുറക്കാം. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാം.

നാലര ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം പത്ത് ദിവസം കൊണ്ട് രണ്ടര ലക്ഷമായി കുറഞ്ഞു. ബ്ലാക് ഫംഗസ് രോഗ ചികില്‍സക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലര ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം പത്ത് ദിവസം കൊണ്ട് രണ്ടര ലക്ഷമായി കുറഞ്ഞു. ബ്ലാക് ഫംഗസ് രോഗ ചികില്‍സക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം വാക്‌സിന് 84 ദിവസം എന്നതില്‍ ഇളവ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags: