മൂര്‍ക്കനാട്, നെന്മിനി വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബര്‍ 22ന്

പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം സബ്കലക്ടര്‍ കെ എസ് അഞ്ജു, ഐഎഎസ് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി ടി ജാഫറലി അധ്യക്ഷത വഹിച്ചു.

Update: 2019-11-14 14:39 GMT

പെരിന്തല്‍മണ്ണ: മൂര്‍ക്കനാട് വില്ലേജിലെ ഓഫിസും സ്റ്റാഫ്ക്വാര്‍ട്ടേര്‍സും, നെന്മിനി വില്ലേജിലെ സ്റ്റാഫ്ക്വാര്‍ട്ടേര്‍സും കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബര്‍ 22 ന് നടക്കും. പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം സബ്കലക്ടര്‍ കെ എസ് അഞ്ജു, ഐഎഎസ് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി ടി ജാഫറലി അധ്യക്ഷത വഹിച്ചു. രണ്ടു പ്രദേശങ്ങളിലും ബന്ധപ്പെട്ട എംഎല്‍എമാര്‍ രക്ഷാധികാരികളായിക്കൊണ്ട് സ്വാഗതസംഘം രൂപീകരിച്ചു. ബന്ധപ്പെട്ട പഞ്ചായത്തു പ്രസിഡന്റുമാര്‍ ചെയര്‍മാനും, തഹസില്‍ദാര്‍ കണ്‍വീനറുമായിരിക്കും.

സ്ഥലത്തെ വില്ലേജ് ഓഫിസര്‍മാര്‍ ജോ.കണ്‍വീനര്‍മാരും, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സ്വാഗതസംഘം അംഗങ്ങളുമായിരിക്കും. തുടര്‍ന്ന് പരിപാടി ആഘോഷപൂര്‍വ്വം നടത്താന്‍ പ്രാദേശിക കൂട്ടായ്മകള്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു. മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീദ മണിയാണി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്‍ ആര്‍ തഹസില്‍ദാര്‍ എം വി രാധാകൃഷ്ണന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി കെ സെബാസ്റ്റ്യന്‍ സംസാരിച്ചു.




Tags:    

Similar News