കാലവര്‍ഷം: വയനാട് ജില്ലയില്‍ 627 വീടുകള്‍ തകര്‍ന്നു

Update: 2020-08-10 12:26 GMT

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതില്‍ 22 വീടുകള്‍ പൂര്‍ണമായും 605 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ 18 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 267 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. മാനന്തവാടിയില്‍ ഒരു വീട് പൂര്‍ണമായും 109 വീടുകള്‍ ഭാഗികമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 3 വീട് പൂര്‍ണമായും 229 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 

Tags: