വയനാട്ടിലും മങ്കിപോക്‌സ് ആശങ്ക

Update: 2022-08-02 14:15 GMT

കല്‍പ്പറ്റ: വയനാട് ജില്ലയിലും മങ്കിപോക്‌സ് ആശങ്ക. രോഗലക്ഷണങ്ങളോടെ ഒരു യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 15ന് യുഎഇയില്‍ നിന്നും വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38 കാരിക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്.

ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ യുവതിക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീരസ്രവം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്. പിന്നീട് കൂടുതല്‍ ചികില്‍സയ്ക്കും നിരീക്ഷണത്തിനുമായി യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Tags: