മോങ്ങം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തുറക്കുമ്പോള്‍ മോങ്ങം വനിതാ അറബിക്ക് കോളേജ്
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. 18 മാസമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലൂടെ അടച്ചിട്ടിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇപ്പോള്‍ തുറന്നുകൊടുക്കുന്നത്. മോങ്ങം അന്‍വാറുല്‍ ഇസ് ലാം വിമന്‍സ് അറബിക് കോളേജും ഒക്ടോബര്‍ നാലിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിക്കും.
ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി മൊറയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കാംപസ് അണുനശീകരണം നടത്തി. ക്ലാസ് റൂമുകള്‍, സ്റ്റാഫ് റൂമുകള്‍, ഓഫിസ് റൂമുകള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഗസ്റ്റ് റൂം, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലവും ഫോഗിങ് നടത്തി.
തിങ്കളാഴ്ച രാവിലെ വനിതാ കോളേജില്‍ വെച്ച് നടന്ന ഫോഗിങ് പ്രവര്‍ത്തനങ്ങള്‍ മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അജ്മല്‍ ആനത്താന്‍ ഉദ്ഘാടനം ചെയ്തു. മൊറയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി ജുബൈലിയ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസുഫ്, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിപി സലീം മാസ്റ്റര്‍, എന്‍.കെ.ടി.സി (ഐഎന്‍ടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി ബംഗാളത്ത് ശിഹാബുല്‍ ഹഖ്, ഡോ. കെടി ഷകീബ്, ടി.പി. മുഹമ്മദ്, കെ.ടി. ഷറീന, വി.പി. നൗഷാദ്, ടി.പി. ഇബ്രാഹിം കുട്ടി, പി.പി അമീന്‍, ടി.പി ഇഹ്ജാസ്, ആഷിഖ് ബംഗാളത്ത്, അല്‍ അമീന്‍ ആഡംപുലാന്‍, ടിപി ശബീര്‍ ഹുസൈന്‍, ഇല്യാസ് വെള്ളക്കുന്നന്‍, കെപി സര്‍ദാര്‍ എന്നിവര്‍ വനിതാ കോളേജ് ക്യാമ്പസില്‍ നടന്ന അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

