ഇസ്‌ലാമാബാദ്: പാകിസ്താന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൊയ്ദ് യൂസുഫിനെ നിയമിച്ചു. ഡിസംബര്‍ 2019 മുതല്‍ അദ്ദേഹം പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി സേവനമനുഷ്ടിച്ചുവരികയാണ്.
ചൊവ്വാഴ്ചയാണ് യൂസുഫിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച വിവരം പുറത്തുവന്നത്. കേന്ദ്ര മന്ത്രിയ്ക്ക് തുല്യമായ പദവിയാണ് സുരക്ഷാ ഉപദേഷ്ടാവിന്.
കഴിഞ്ഞ ഒക്ടോബറില്‍ യൂസുഫ് ഇന്ത്യക്കെതിരേ നടത്തിയ ചില പരാര്‍ശങ്ങള്‍ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം നിഷേധിച്ചു. ഇന്ത്യ ഹിന്ദുത്വ ആശയശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു തെമ്മാടി രാഷ്ട്രമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.