കൊച്ചി: മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയുടെ സംസ്‌കാരം നാളെ. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് ചടങ്ങ്. ഇന്ന് വൈകീട്ട് വരെ കൊച്ചി എളക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 14 വര്‍ഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരി ചികില്‍സയിലിരിക്കെയാണ് മരിച്ചത്.