ജാമിയ മില്ലിയ ശതാബ്ദിയാഘോഷത്തിലേക്ക് മോദിക്ക് ക്ഷണം: ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ഥി യൂനിയന്‍

വിദ്വേഷ ഭാഷണത്തിന്റെയും വര്‍ഗീയതയുടേയും എല്ലാ അതിരുകളും ലംഘിക്കുന്ന പ്രധാനമന്ത്രിയെ ജാമിയ മില്ലിയ ഇസ്‌ലാമിയയിലേക്ക് ക്ഷണിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായും 'ഐസ' പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-02-11 18:38 GMT

ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ ശതാബ്ദിയാഘോഷ ചടങ്ങിന്റെ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈസ് ചാന്‍സലര്‍ ക്ഷണിച്ചു. മോദി പങ്കെടുക്കുകയാണെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ (ഐസ) പ്രവര്‍ത്തകര്‍. ഫെബ്രുവരി എട്ടിനാണ് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ മോദിയോട് ശതാബ്ദിയാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി അറിയിച്ചത്. 'മുഖ്യാതിഥിയായി വെര്‍ച്വല്‍ മോഡിലൂടെ ഈ പരിപാടിയെ അനുഗ്രഹിക്കണ' മെന്ന് അവര്‍ മോദിയോട് പറഞ്ഞിരുന്നു.' സമ്മേളനത്തിനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നുമാണ് യുനിവേഴ്‌സിറ്റി പറയുന്നത്.


'ഐസ' നേതാക്കള്‍ കോളെജ് അധികൃതരുടെ നടപടിയോട് ശക്തമായാണ് പ്രതികരിച്ചത്. 'നരേന്ദ്ര മോദിയെ ക്ഷണിച്ചതിലൂടെ ജാമിഅ ഭരണകൂടം തങ്ങളുടെ സ്വേച്ഛാധിപത്യപരവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ പ്രവണതകള്‍ വീണ്ടും കാണിച്ചു. വിദ്വേഷ ഭാഷണത്തിന്റെയും വര്‍ഗീയതയുടേയും എല്ലാ അതിരുകളും ലംഘിക്കുന്ന പ്രധാനമന്ത്രിയെ ജാമിയ മില്ലിയ ഇസ്‌ലാമിയയിലേക്ക് ക്ഷണിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായും 'ഐസ' പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News