ലഹരിമരുന്ന് കേസ്: ദീപിക പദുകോണ്‍ ഉള്‍പെടെ മൂന്ന് താരങ്ങളുടെ ഫോണ്‍ പിടിച്ചെടുത്തു

Update: 2020-09-27 06:56 GMT
മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ഫോണ്‍ പിടിച്ചെടുത്തത്. ഇവരുടെ ഫോണില്‍ നിന്ന് കേസുമായി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്. ആറ് മണിക്കൂര്‍ നേരമാണ് ദീപികയേയും സാറയേയും ശ്രദ്ധയേയും എന്‍സിബി ചോദ്യം ചെയ്തത്. ടാലന്റ് മാനേജര്‍ ജയ സാഹ, ഡിസൈനര്‍ സിമോണ്‍ ഖാംബട്ട എന്നിവരുടേയും ഫോണുകള്‍ പിടിച്ചുവച്ചു.


നടിമാര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മുംബൈയിലെ കൊളാബയിലെ എവ്ലിന്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് എംഎസ് പദുകോണിനെ ചോദ്യം ചെയ്തത്. എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസില്‍ വെച്ച് എംഎസ് കപൂറിനെയും എംഎസ് ഖാനെയും പ്രത്യേകം ചോദ്യം ചെയ്തു.

നടന്‍ സുശാന്ത് സിങ്് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബോളിവുഡ്ഡും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തിലേയ്ക്കുള്ള അന്വേഷണത്തിലേക്കെത്തിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റൊരു ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കമുള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. റിയ ചക്രബര്‍ത്തിയുടെ മൊഴിയുടേയും ദീപിക പദുക്കോണ്‍ മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റേയും അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടിമാരെ ചോദ്യം ചെയ്യുന്നത് എന്നാണ് എന്‍സിബിയുടെ വിശദീകരണം.




Similar News