പരപ്പനങ്ങാടി ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Update: 2021-06-28 12:29 GMT

പരപ്പനങ്ങാടി: ബിഇഎം ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ 'ലേണ്‍ സ്മാര്‍ട്ട് വിത്ത് ബി ഇഎം'മൊബൈല്‍ ഫോണ്‍ ലൈബ്രറി കെ പി എ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് ഫിറോസ്ഖാന് മൊബൈല്‍ ഫോണ്‍ നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്‌കൂള്‍ സകൗട്ട് ആന്‍ഡ് ഗൈഡ്ചെട്ടിപ്പടിഹെല്‍ത്ത് സെന്ററിന് നല്‍കുന്ന ഓക്‌സി മീറ്റര്‍സിഎസ്‌ഐ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സുനില്‍ പുതിയാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എച്ച് ഫിറോസ്ഖാന്‍ അധ്യക്ഷനായി.

ഹെഡ്മിസ്ട്രസ് റെനറ്റ് ഷെറീന സെല്‍വരാജ്, സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. പി എല്‍ ഡെന്നി, ലോക്കല്‍ മാനേജര്‍ ജോര്‍ജ് കെ തോമസ്, പി ഒ അബ്ദുല്‍സലാം, എല്‍ പി സ്‌കൂള്‍ എച്ച്എം എ ഡി സജിത്ത്, റയോണ്‍ ഹാംസണ്‍ മാസ്റ്റര്‍, അബ്ദുല്‍നാസര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത 45 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു. 

Tags: