ബാലുശ്ശേരി: കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കാനായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു. നിയുക്ത എം.എല്‍.എ അഡ്വ.കെ.എം സച്ചിന്‍ ദേവ് യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി.എം ശശി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആലംകോട് സുരേഷ് ബാബു, എം.കെ വനജ ,ബ്ലോക്ക് സെക്രട്ടറി മുഹ്‌സിന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.സുരേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
എം ല്‍ എ യുടെ ശ്രമഫലമായി താലൂക്ക് ആശുപത്രിയില്‍ ലഭിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ഓക്‌സിജന്‍ സിലിന്ററുകള്‍ തുടങ്ങിയവ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈ മാറി.