ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ മൊബൈല്‍ ക്ലിനിക് തുടങ്ങി

Update: 2021-05-13 11:36 GMT

ചക്കിട്ടപ്പാറ: കൊവിഡ് രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ ഓക്‌സിജന്‍ സൗകര്യമുള്ള മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസന സ്റ്റാന്റിീഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ ശശി, മെമ്പര്‍മാരായ വിനിഷ ദിനേശന്‍, ആലീസ് മാത്യു, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാരോണ്‍, ഡോക്ടര്‍ സബീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.