സിനിമാ തീയേറ്ററിന്റെ വനിതാ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേര്‍ പിടിയില്‍

Update: 2026-01-06 05:01 GMT

ബെംഗളൂരു: മടിവാളയില്‍ സിനിമാ തീയേറ്ററിന്റെ വനിതാ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തിയേറ്റര്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. സിനിമയുടെ ഇടവേളയില്‍ ശുചിമുറിയില്‍ പോയ ഐടി ജീവനക്കാരിയുടെയും സുഹൃത്തുക്കളുമാണ് സംഭവം പോലിസില്‍ അറിയ്ച്ചത്. സംഭവത്തില്‍ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയും പോലിസ് കേസെടുത്തു.

തിയേറ്റര്‍ ജീവനക്കാരനായ രാജേഷ്, സുഹൃത്ത് കമല്‍, പതിനേഴുകാരനായ മറ്റൊരു ആണ്‍കുട്ടി എന്നിവരാണ് പിടിയിലായത്. ശുചിമുറിയില്‍ ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആണ്‍കുട്ടിയെ യുവതികള്‍ പിടികൂടി ബഹളം വെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രാജേഷും കമലും ചേര്‍ന്നാണ് തന്നെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയോഗിച്ചതെന്ന് കുട്ടി പോലിസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലിസ് പറഞ്ഞു.

Tags: