ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നോഹ നിര്‍മല്‍ ടോമിന് ആശംസകളുമായി പേരാമ്പ്ര എം.എല്‍.എ

Update: 2021-07-12 11:09 GMT

കോഴിക്കോട്: കേരളത്തിന് അഭിമാനമായി ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നോഹ നിർമൽ ടോമിന് ആശംസകളുമായി ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടോമിനെ പേരാമ്പ്ര നെരവത്തു പൊയിലിലെ വസതിയിലെത്തി എം.എൽ.എ കുടുംബാംഗങ്ങങ്ങളെ കണ്ടു വിജയാശംസ അറിയിച്ചു. പരിശീലനവുമായി പട്യാലയിലാണ് ടോം. 

400 മീറ്റർ പുരുഷ, മിക്സഡ് റിലേകളിലാണ് ടോം ഒളിമ്പിക്സ് യോഗ്യത നേടിയത്. തിരുവനന്തപുരം വ്യോമസേനാ കേന്ദ്രത്തിൽ ജീവനക്കാരനായ ടോം പൂഴിത്തോട് മാവട്ടം തൈക്കടുപ്പിൽ ടോമിച്ചന്റെയും ആലിസ്ലിയുടെയും മകനാണ്.