ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയില്‍ നാളെ മഹാറാലി; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കും
ചെന്നൈ: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സായുധ സേനയെ പിന്തുണച്ച് നാളെ ചെന്നൈയില്‍ റാലി നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിക്ക് നേതൃത്വം നല്‍കും.
വൈകുന്നേരം 5 മണിക്ക് പോലിസ് ഡയറക്ടര്‍ ജനറലിന്റെ (ഡിജിപി) ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന റാലി യുദ്ധ സ്മാരകത്തില്‍ സമാപിക്കും. മുന്‍ സൈനികര്‍, കാബിനറ്റ് മന്ത്രിമാര്‍, വിദ്യാഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
'പാകിസ്താന്റെ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന് നമ്മുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കേണ്ട സമയമാണിത്,' സ്റ്റാലിന്‍ പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത, ത്യാഗം, സമര്‍പ്പണം എന്നിവ എല്ലാവര്‍ക്കും മനസിലാക്കി കൊടുക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഇങ്ങനെ ഒരു റാലി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.