മിസോറാമില്‍ രോഗമുക്തി നിരക്ക് 95.74 ശതമാനം; സ്‌കൂളുകള്‍ ഈ വര്‍ഷാവസാനം വരെ അടഞ്ഞുതന്നെ കിടക്കും

Update: 2020-12-18 02:52 GMT

ഐസ്വാള്‍: മിസോറാമില്‍ 24 മണിക്കൂറിനുള്ളില്‍ 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,094 ആയി. മിസോറാം പിആര്‍ഡി വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.74 ശതമാനമായിട്ടുണ്ട്. രോഗം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം വരെ സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ 3,923 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 164. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 7 പേരാണ് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലും 4 പേര്‍ക്ക് ട്രൂനാറ്റ് പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്.