കാണാതായ ആദിവാസി വിദ്യാര്‍ഥിയെ കണ്ടെത്തി

Update: 2025-09-15 05:02 GMT

കോഴിക്കോട്: കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി വിദ്യാര്‍ഥിയെ കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മധുരയില്‍ ഉണ്ടെന്നറിയിച്ച് കുട്ടി വിളിയ്ക്കുകയായിരുന്നു. പിതാവാണ് ിക്കാര്യം പോലിസിനെ അറിയിച്ചത്. ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരന്‍ വിജിത് വിനീതിനെ പത്തുദിവസം മുമ്പാണ് കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിിയാണ് വിജിത്. കോടഞ്ചേരി പോലിസ് മധുരയിലേക്ക് പുറപ്പെട്ടു.

തിരുവോണദിവസം, രാവിലെ കൂട്ടുകാര്‍ക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകിട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിരുന്നു. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിരുന്നു. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കുട്ടി എങ്ങോട്ടാണ് പോയതെന്ന് വിവരമുണ്ടായില്ല.

Tags: