താനൂരില്‍നിന്നു കാണാതായ വിദ്യാര്‍ഥിനികള്‍ നാട്ടിലെത്തി

Update: 2025-03-08 07:13 GMT

മലപ്പുറം: താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ മുംബൈയില്‍നിന്ന് തിരൂരിലെത്തി.താനൂരില്‍നിന്നുള്ള പോലിസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും.

അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ സഹായിച്ചു എന്ന് ആരോപണമുള്ള യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീം അസ്ലം എന്ന യുവാവിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹീം അസ്ലമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Tags: