കാണാതായ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

Update: 2022-09-02 17:10 GMT

വടകര: വീട്ടില്‍ നിന്ന് കാണാതായ മധ്യവയസ്‌കനെ വെള്ളക്കെട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കിലാട് ആയാടത്ത് താഴെ കുനിയില്‍ ഹാരിസി (50) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ വീട്ടില്‍ നിന്നും കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരിച്ചെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ ഇയാളുടെ ചെരുപ്പ് കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തൊട്ടടുത്തുതന്നെ മൃതദേഹവും കണ്ടെത്തി.

വടകര പൊലിസ് എത്തി കരക്കെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരേതനായ അബ്ദുല്ലയുടെ മകനാണ്. മാതാവ് നഫീസ. ഭാര്യ: റംല. മക്കള്‍: സുഫിയാന്‍, സാലിഹ്, ഷിനാസ്. മരുമക്കള്‍: നൗഫിയ, നജീബ്, അന്‍സിയ. സഹോദരങ്ങള്‍: നാസര്‍, ഷമീര്‍, ഷരീഫ, സാജിദ, ജമീല.

Tags:    

Similar News