ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയ്ക്കായി തിരച്ചില്‍ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി

മന്ത്രി വി ശിവന്‍കുട്ടി സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നവരെയും നഗര്‍ദീപിന്റെ സഹോദരങ്ങളെയും നേരില്‍ കണ്ടു. നഗര്‍ദീപിനെ കണ്ടെത്താന്‍ ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Update: 2021-10-17 11:27 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നഗരത്തിലെ ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധരുമാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ ഭരണകൂടമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മന്ത്രി വി ശിവന്‍കുട്ടി സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നവരെയും നഗര്‍ദീപിന്റെ സഹോദരങ്ങളെയും നേരില്‍ കണ്ടു. നഗര്‍ദീപിനെ കണ്ടെത്താന്‍ ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദുഷ്‌കരമായ കാലാവസ്ഥയിലും തിരച്ചില്‍ നടത്തുന്നവരെ മന്ത്രി അഭിനന്ദിച്ചു.

നഗര്‍ദീപിന്റെ കുടുബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വികെ പ്രശാന്ത് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags:    

Similar News