കാണാതായ ജനനസര്‍ട്ടിഫിക്കറ്റ് 'തപ്പിയെടുത്തു നല്‍കി' ; റെയ്ഡിനു വന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് നന്ദിയുമായി പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി

Update: 2020-12-05 06:50 GMT
ന്യൂഡല്‍ഹി: വീട്ടില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്. മകളുടെ കാണാതായ ജനന സര്‍ട്ടിഫിക്കറ്റ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ തിരഞ്ഞെടുത്ത് നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നുമാണ് പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തത്. ഇഡി റെയ്ഡില്‍ എല്ലാ കാര്യങ്ങളും മോശമല്ല എന്ന തമാശയും അദ്ദേഹം പങ്കുവെച്ചു.


കഴിഞ്ഞ മൂന്നിനാണ് ഇഡി രാജ്യവ്യാപകമായി പോപുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയത്. കേരളത്തില്‍ കരമന അഷറഫ് മൗലവി, ഒഎംഎ സലാം, നാസറുദ്ദീന്‍ എളമരം, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിലും പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതി ഓഫിസായ കോഴിക്കോട്ടെ യൂണിറ്റി ഹൗസിലും പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം ഒന്നും ലഭിച്ചില്ലെന്ന് എഴുതി നല്‍കിയാണ് ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.




Tags:    

Similar News