തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശിയെ കാണാതായി

Update: 2022-03-30 19:17 GMT

തൃശൂര്‍: പടിഞ്ഞാറെക്കോട്ട ഗവ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയെ കാണാതായി. കോയമ്പത്തൂര്‍ സ്വദേശിയായ രവികുമാറിനെ(35)യാണ് 2021 ഒക്ടോബര്‍ 16 മുതല്‍ കാണാതായത്.

തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്. കറുത്ത നിറവും മെലിഞ്ഞ ശരീരവുമാണ് പ്രകൃതം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് സ്‌റ്റേഷന്‍ എസ് ഐ അറിയിച്ചു.