സൗദി: സൗദി അറേബ്യയിലെ സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപോര്‍ട്ടുകള്‍. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കൂടി ആകാശത്ത് വെച്ച് തടഞ്ഞ് നശിപ്പിച്ചതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. നേരത്തെ, രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് നാല് ഡ്രോണുകള്‍ വെടിവച്ചിട്ടതായി റിപോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തെ ലക്ഷ്യം വച്ചുള്ള ഒരു ബാലിസ്റ്റിക് മിസൈല്‍ നശിപ്പിച്ചതായും വിവരമുണ്ട്.