പ്രധാനമന്ത്രി, പശുക്കളേക്കാൾ ശ്രദ്ധ സ്ത്രീകൾക്ക് നൽകണേ; വൈറലായി മിസ് കൊഹിമ സൗന്ദര്യ മൽസരം

Update: 2019-10-15 19:23 GMT

കൊഹിമ: പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധയും പരി​ഗണനയും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മിസ് കൊഹിമ സൗന്ദര്യ മൽസരാർഥി. നാ​ഗാലാന്റിലെ സുന്ദരിയെ കണ്ടെത്താനുള്ള മിസ് കൊഹിമ 2019ന്‍റെ മൽസരവേദിയിലാണ് ജഡ്ജിമാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ സുന്ദരി വികുനോ സച്ചു തന്റെ അഭിപ്രായം പറഞ്ഞത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ജഡ്‍ജിമാരുടെ ചോദ്യത്തിനാണ് മൽസരാര്‍ത്ഥിയുടെ മറുപടി. യുവസുന്ദരിയുടെ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ അധികം സമയമെടുത്തില്ല. മിസ് കൊഹിമ 2019ലെ റണ്ണര്‍ അപ്പാണ് വികുനോ സച്ചു.



Similar News