ലഖ്‌നോവില്‍ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി; യുപി പോലിസ് കേസെടുത്തു

Update: 2021-12-03 08:32 GMT

ലഖ്‌നോ: യുപിയിലെ ലഖ്‌നോവില്‍ മിറാഷ് യുദ്ധവിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി. സൈന്യത്തിനുവേണ്ടി വിവിധ ഉപകരണങ്ങളുമായി വരുന്ന ട്രക്കില്‍ നിന്നാണ് മിറാഷ് വിമാനത്തിന്റെ ടയറുകള്‍ മോഷ്ടിച്ചത്.

ലഖ്‌നോവില്‍ നിന്ന് ജലന്ധറിലെ എയര്‍ബേസിലേക്കാണ് ഉപകരണങ്ങള്‍ അയച്ചിരുന്നത്. ലഖ്‌നോവിലെ ബക്ഷി കാ തലാബ് എയര്‍ബേസില്‍ നിന്നാണ് സൈന്യത്തിനാവശ്യമായ വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടത്.

ലഖ്‌നോവിലെ ആഷിയാന പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Tags: