'മിന്റ ദേവി,124 നോട്ട് ഔട്ട്'; വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷ പ്രതിഷേധം

Update: 2025-08-12 09:39 GMT

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരേ പാര്‍ലമെന്റ് സമുച്ചയത്തില്‍ ബിഹാറിലെ മിന്റ ദേവി എന്ന വോട്ടറുടെ ചിത്രമുള്ള ഫോട്ടോ ധരിച്ച് പ്രകടനം നടത്തി പ്രതിപക്ഷ എംപിമാര്‍. 'മിന്റ ദേവിയുടെ' ചിത്രവും,'124 നോട്ട് ഔട്ട്' എന്നും എഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു പ്രതിഷേധം.

വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ ഒരുത്തമ ഉദാഹരണമാണ് മിന്റ ദേവി എന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. മിന്റദേവി '124 വയസ്സുള്ള ആദ്യ വോട്ടര്‍' ആണെന്നും ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും അവര്‍ പറയുന്നു. ഇത്തരം കേസുകള്‍ ഒരുപാടുണ്ടെന്നും ഇതൊന്നും തീരാന്‍ പോകുന്നില്ലെന്നും എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Tags: