ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന്റേത് ഉചിതമായ തീരുമാനമെന്ന് എ വിജയരാഘവന്‍

Update: 2021-07-16 09:03 GMT


തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിന്റേത് ഉചിതമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. നിലവില്‍ ലഭിച്ച്് കൊണ്ടിരിക്കുന്നതില്‍ കുറവുണ്ടാകില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റേത് സ്ഥാപിത താല്‍പര്യമാണ്. മുസ്‌ലിം ലീഗിന്റെ കൂടി അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്. ഇപ്പോഴത്തേത് ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമത്തിന് വിധേയമായാണ് എല്ലാവരും കാര്യങ്ങളെ കാണേണ്ടതെന്ന് വ്യാപാരി സമരത്തെ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞു. രോഗ നിയന്ത്രണത്തിനും ജനങ്ങളുടെ ജീവനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തും.

ബിജെപിയുടെ കൊടകര കേസില്‍, പ്രതിപക്ഷം വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്, കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.