പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഗുരുവായൂരില്‍ അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് ഗുരുവായൂരില്‍ അറസ്റ്റില്‍. ബ്രഹ്മകുളം കൊറോട്ടു വീട്ടില്‍ വിഷ്ണു(27)വിനെയാണ് ഗുരുവായൂര്‍ പോലിസ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ ഫാസിലിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരനാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്.
നിരന്തര പീഡനത്തിനിരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗുരുവായൂര്‍ എസിപിയുടെ ഓഫിസില്‍ നേരിട്ടത്തിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് എസ്.ഐ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തൃശൂര്‍ ജില്ലാ ജയിലിലേക്കയച്ചു.