ആശമാര്‍ക്കെതിരേ വീണ്ടും അവഹേളനവുമായി മന്ത്രി വീണാ ജോര്‍ജ്

Update: 2025-03-08 06:04 GMT
ആശമാര്‍ക്കെതിരേ വീണ്ടും അവഹേളനവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശമാര്‍ക്കെതിരേ വീണ്ടും അവഹേളനവുമായി മന്ത്രി വീണാ ജോര്‍ജ്. സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണെന്നും ഭൂരിഭാഗം പേരും ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നുമായിരുന്നു പരാമര്‍ശം. നേരത്തെയും മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. ആളെണ്ണം എന്ന നിലക്കു കണക്കു പറഞ്ഞായിരുന്നു അവഹേളനം. 26125 ആശമാരില്‍ 25800ലധികം പേരും ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു കണക്ക്. സമരം ചെയ്യുന്നവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സമരത്തിന്റെ 27-ാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മഹാസംഗമം നടത്താനാണ് തീരുമാനം.മന്ത്രി എന്തിനാണ് ആശമാരെ നിരന്തരം ആക്ഷേപിക്കുന്നതെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി ചോദിച്ചു.

Tags:    

Similar News