ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2026-01-23 08:28 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം സൂചിപ്പിച്ച മന്ത്രി, ഇയാള്‍ എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സ്വര്‍ണ്ണ മോഷണം പോലുള്ള ഗൗരവകരമായ ഒരു വിഷയം സഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ആണ് ഈ കേസിലെ കുറ്റവാളികളെന്നും അതുകൊണ്ടാണ് നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാന്‍ അവര്‍ ഭയക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: