പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും: മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം ഉള്‍പ്പെടെ 5 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Update: 2021-12-14 14:03 GMT

സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ജില്ലാ തലസര്‍വ്വേ ഉദ്ഘാടനം താനാളൂര്‍ മഞ്ചാടിക്കുന്ന് കോളനിയില്‍ ഒട്ടുമ്മല്‍ ഹംസയെ പഠിതാവായി ചേര്‍ത്ത് മന്ത്രി വി അബ്ദുറ�

താനൂര്‍: സമ്പൂര്‍ണ നിരക്ഷരത നിര്‍മ്മാര്‍ജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠ്‌ന ലിഖ്‌നാ അഭിയാന്‍ പദ്ധതി. ഒന്നാംഘട്ട സാക്ഷരത പ്രവര്‍ത്തനം നടപ്പാക്കിയ പോലെ മാതൃകാപരമായി നടപ്പാക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പദ്ധതിയുടെ ജില്ലാ തല സര്‍വ്വേ താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മഞ്ചാടിക്കുന്ന് കോളനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

കോളനിയിലെ ഒട്ടുമ്മല്‍ ഹംസയെ പഠിതാവായി ചേര്‍ത്തു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മലപ്പുറം ഉള്‍പ്പെടെ 5 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2021 ഡിസംമ്പര്‍ 20ന് തുടങ്ങി 2022 മാര്‍ച്ച് 31 ന് അവസാനിക്കും വിധമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി സിനി, പി സതീശന്‍, അംഗങ്ങളായ ഷെബിര്‍ കുഴിക്കാട്ടില്‍, സുലൈമാന്‍ ചാത്തേരി, സെക്രട്ടറി പി രാംജിലാല്‍, സാക്ഷരതാ മിഷ്യന്‍ ജില്ലാ കോഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ്, അസി. കോഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, മലപ്പുറം ഡയറ്റ് ലക്ചറര്‍ എസ് ബിന്ദു, സാക്ഷരതാ സമിതി അംഗം മുജീബ് താനാളൂര്‍, പ്രേരക് എ വി ജലജ എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News