അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവം; അടിയന്തിര റിപോര്‍ട്ട് തേടി മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയരക്ടറോട് നിര്‍ദേശിച്ചു. പട്ടികജാതി-വര്‍ഗ മന്ത്രി കെ രാധാകൃഷ്ണനാണ് റിപോര്‍ട്ട് തേടിയത്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ മാതൃകാപരമായ ശിക്ഷ നടപടി ഉറപ്പാക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.