കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളുടെ എല്ലാ വിവരങ്ങളും സുതാര്യമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ രാജീവന്‍ കാവുമ്പായി മാധ്യമ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം അഴിമതി തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി തുടര്‍ന്നു.
മനോരമ കൊച്ചി യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ എം ഷജില്‍കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസ്സ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫേര്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവന്‍, രാജീവന്‍ കാവുമ്പായിയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.