ആര്‍എസ്എസ് പിശാചിനെപ്പോലെയാണെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

Update: 2026-02-16 06:37 GMT

ബെംഗളൂരു: ആര്‍എസ്എസ് ഒരു പിശാചിനെപ്പോലെയാണെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബിജെപി പിശാചിന്റെ നിഴലാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഗാന്ധി ഭവനില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

മതത്തെ രക്ഷിക്കാന്‍ മൂന്ന് കുട്ടികളെ പ്രസവിക്കണമെന്ന് ആര്‍എസ്എസ് മേധാവി പറയുന്നു. എന്നാല്‍ ബ്രഹ്‌മചാരിയായി കഴിയുന്ന ഒരേയൊരു വ്യക്തി അദ്ദേഹമാണ്. ഇതെങ്ങനെയാണ് മത സംരക്ഷണമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags: