അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടുമെന്ന് മന്ത്രി എം ബി രാജേഷ്

Update: 2022-09-12 13:02 GMT

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നം രൂക്ഷമായതിനാല്‍ പേപിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാന്‍ സുപിംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

എബിസി പദ്ധതി, വാക്‌സിനേഷന്‍ നടപടി തുടങ്ങിയവ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയെ ഉപയോഗപ്പെടുത്തി എബിസി പദ്ധതി നടപ്പാക്കാന്‍ അനുമതി തേടാനും സര്‍ക്കാര്‍ നീക്കംനടത്തും. എബിസി സെന്ററുകള്‍ സ്ഥാപിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. 76 കേന്ദ്രങ്ങളാണ് വേണ്ടത്. അതില്‍ 37 എണ്ണം സജ്ജമായി. തെരുവുനായകള്‍ വര്‍ധിച്ച ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച് ഷെല്‍ട്ടറുകളും വാക്‌സിനേഷനും നല്‍കും. ഓറല്‍ വാക്‌സിന്റെ സാധ്യത തേടും- മന്ത്രി പറഞ്ഞു.

Tags: