തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമാകുന്ന തരത്തിലായിരിക്കും വര്‍ധന. വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് എന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയായിരുന്നു പ്രസ്താവന. കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതലായി പാലിന് വില കൊടുക്കുന്ന സംസ്ഥാനം.
അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം ഇന്ന് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയായെത്തും. പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രമേയ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണിക്കൂര്‍ നീളുന്ന ചര്‍ച്ചയിലാണ് വിലക്കയറ്റം പ്രധാന വിഷയമാകുന്നത്.