ചര്‍ച്ചയ്ക്കായി രണ്ട് മണിക്കൂര്‍ കാത്തിരുന്നു; മന്ത്രി അപമാനിച്ചെന്ന് കായികതാരങ്ങള്‍

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഞ്ചു പ്രതിനിധികള്‍ മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നത്

Update: 2021-12-16 12:49 GMT

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനു 16 ദിവസമായി സമരം ചെയ്യുന്ന കായികതാരങ്ങളുടെ പ്രതിനിധികള്‍ രണ്ടു മണിക്കൂറോളം മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നിട്ടും കൂടിക്കാഴ്ചയ്ക്കു തയാറാകാതെ മന്ത്രി വി അബ്ദുറഹിമാന്‍. ചര്‍ച്ചയ്ക്കു വിളിച്ചിട്ടാണു വന്നതെന്നു കായികതാരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, 16നു ശേഷം താന്‍ തിരുവനന്തപുരത്തുണ്ടാകുമെന്നും എപ്പോള്‍ വേണമെങ്കിലും വന്നു കാണാമെന്നും പറഞ്ഞതല്ലാതെ ചര്‍ച്ചയ്ക്കു സമയം നല്‍കിയിട്ടില്ലെന്നാണു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഞ്ചു പ്രതിനിധികള്‍ മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നത്. മന്ത്രി അപമാനിച്ചെന്നും സമരം കടുപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.

Tags: