രുചി കൂട്ടുകളിലൂടെ ജനമനസില്‍ സ്ഥാനം നേടി; കെ നൗഷാദിനെ സ്മരിച്ച് മന്ത്രി വിഎന്‍ വാസവന്‍

Update: 2021-08-27 05:59 GMT

തിരുവനന്തപുരം: രുചി കൂട്ടുകളിലൂടെ ജനമനസില്‍ സ്ഥാനം നേടിയ കെ നൗഷാദിന്റെ അകാല വിയോഗത്തില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ അനുശോചിച്ചു. പഠനത്തിന് ശേഷം പാചകരംഗത്തേയ്ക്ക് വന്ന നൗഷാദ് പുത്തന്‍ രുചി കൂട്ടുകളും പുതിയ സങ്കേതങ്ങളുമായി കാറ്ററിങ് രംഗത്ത് കുതിപ്പിന് കളമൊരുക്കി. വിദേശ രാജ്യങ്ങളില്‍ സ്വന്തം നാട്ടിലെ തനത് വിഭവങ്ങള്‍ ജനകീയ മാക്കുന്നതിനൊപ്പം അവിടങ്ങളിലെ വിഭവങ്ങളുമൊരുക്കി ശ്രദ്ധേയനായി.

സിനിമാ രംഗത്തും നിര്‍മ്മാതാവെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചു. ഭക്ഷണ പ്രിയരായ നിരവധി ആരാധകരുള്ള അദ്ദേഹം തികച്ചും സാധാരണക്കാരനായാണ് ജീവിച്ചത്. നൗഷാദിന്റെ വിയോഗത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

Tags: