വിദ്യാഭ്യാസ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി അഹമ്മദ് ദേവർകോവിൽ

Update: 2022-11-13 11:24 GMT

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ തയാറാവണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കെ.എൻ.ഇ.എഫ് സ്ഥാപക നേതാവായിരുന്ന എസ്. അനന്തകൃഷ്ണൻ്റെ സ്മരണയ്ക്കായി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അനന്തകൃഷ്ണൻ എൻഡോവ്മെൻ്റ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



സംസ്ഥാന പ്രസിഡൻ്റ് വി. എസ് ജോൺസൺ അധ്യക്ഷത വഹിച്ചു. എൻ.ജെ.പി.യു മുൻ സംസ്ഥാന പ്രസിഡൻ്റ് പി. ദിനകരൻ അനുസ്മരണ പ്രഭാഷണം നടത്തി. 

പ്രസ് ക്ലബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ, എൻ.ജെ.പി.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.എം. ഗോപിനാഥ്, സെക്രട്ടറി പി. സുധാകരൻ, വിദ്യാർത്ഥി പ്രതിനിധി ജ്യോതിക പി.പി, അനന്തകൃഷ്ണൻ്റെ മകൾ ഉഷ എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ് ജന. സെക്രട്ടറി ജയിസൺ മാത്യു സ്വാഗതവും, ജില്ലാ പ്രസിഡൻ്റ് എം. അഷറഫ് നന്ദിയും പറഞ്ഞു.

സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ്, രതീഷ്കുമാർ, സനൽകുമാർ, വി.എ. മജീദ്, അബ്ദുൾ ഹമീദ്, അൻവർ, ഇസ്മായിൽ, ഒ.സി. സചീന്ദ്രൻ, മധു, ബിനീഷ്, നംസാർ, അബ്ദുറഹ്മാൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.