മരണങ്ങളില്‍ പുനപരിശോധനയില്ല; നിലപാട് ആവര്‍ത്തിച്ച് മന്ത്രി; കൊവിഡ് മരണമാനദണ്ഡം നിശ്ചയിക്കുന്നത് കേരളമല്ലെന്നും മന്ത്രി വീണാ ജോര്‍ജ്ജ്

Update: 2021-07-02 07:06 GMT

തിരുവനന്തപുരം: കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി വീണാ ജോര്‍ജ്. മാനദണ്ഡം നിശ്ചയിക്കുന്നത് കേരളമല്ല. കൊവിഡ് മരണം കണക്കാക്കിയതില്‍ പരാതിയുള്ളവര്‍ രേഖാമൂലം നല്‍കണം. ഒറ്റപ്പെട്ട പരാതിയുണ്ടെങ്കില്‍ കത്തായോ മെയില്‍ ആയോ അയച്ചാല്‍ മതി. എന്നാല്‍ കൊവിഡ് മരണങ്ങളില്‍ ഒരു പനപരിശോധന ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നതില്‍ വീഴച വരുത്തിയിട്ടില്ല. കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നത് അതാത് ആശുപത്രികളുടെ ഡോക്ടര്‍മാരുടെ സംഘമാണ്. കഴിഞ്ഞ ജൂണ്‍ 16ന് ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഹോസ്പിറ്റലുകള്‍ മരണം നേരിട്ടാണ് റിപോര്‍ട്ട് ചെയ്യുന്നതും മന്ത്രി പറഞ്ഞു.

കേസരിയും പത്രപ്രവര്‍ത്തക യൂനിയനും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിശ്ചയിച്ച ഗൈഡ്‌ലൈനുകള്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ആഗോള തലത്തിലുള്ള മാനദണ്ഡമെന്നും മന്ത്രി വപറഞ്ഞു.


Tags:    

Similar News