ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ് പച്ചക്കറിക്ക് കൊള്ളവില; കൃഷി വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി പി പ്രസാദ്

ഹോര്‍ട്ടി കോര്‍പ് വന്‍ വിലയീടാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഉത്രാടദിനത്തില്‍ പച്ചക്കറി വിലകുറച്ചിരുന്നു

Update: 2021-08-22 06:03 GMT

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി പ്രസാദ്. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിപണിയേക്കാള്‍ വിലകൂട്ടി വിറ്റത് കൃഷി വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്. എന്തിനാണ് വിലകൂട്ടിയതെന്ന് അന്വേഷണം നടത്തും. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ഓണത്തിനുള്ള വിറ്റ് വരവ് സംബന്ധിച്ച് കണക്കെടും. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശിക ഉടന്‍ കൊടുക്കാനും തീരുമാനമായി.

ഉത്രാടത്തിന് മുന്‍പ് ഒരാഴ്ച വരെ ഹോര്‍ട്ടികോര്‍പ്പ് വന്‍വിലയ്ക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്. മുപ്പത് ശതമാനം സബ്‌സിഡിയെന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വിലകൂട്ടിയത്. വന്‍ വിലയീടാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഉത്രാടദിനത്തില്‍ സാധനങ്ങളുടെ വിലകുറച്ചിരുന്നു.

Tags: