ഇന്തോനീസ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി ഉയര്‍ത്തി

നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19 വയസും പെണ്‍കുട്ടികള്‍ക്ക് 16 വയസുമായിരുന്നു ഇന്തോനീസ്യയിലെ വിവാഹ പ്രായം. വിവാഹപ്രായം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടന്ന കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് പുതിയ നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചത്.

Update: 2019-09-18 09:15 GMT
ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16ല്‍ നിന്നും 19 വയസാക്കി ഉയര്‍ത്തി. ഇത് സംബന്ധിച്ച ബില്ല് ഇന്തോനീസ്യന്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19 വയസും പെണ്‍കുട്ടികള്‍ക്ക് 16 വയസുമായിരുന്നു ഇന്തോനീസ്യയിലെ വിവാഹ പ്രായം. വിവാഹപ്രായം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നടന്ന കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് പുതിയ നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചത്.

യൂണിസെഫിന്റെ കണക്ക് പ്രകാരം ഇന്തോനീസ്യയിലെ പ്രായപൂര്‍ത്തിയാകാത്ത 14 ശതമാനം സ്ത്രീകള്‍ വിവാഹിതരാകുന്നു എന്നാണ്. ഇതില്‍ തന്നെ ഒരു ശതമാനം 15 വയസ് പൂര്‍ത്തിയാകും മുന്‍പാണ് വിവാഹിതരാകുന്നത്.

Tags:    

Similar News