സൈനിക ഹെലികോപ്റ്റര്‍ അപകടം; മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു; പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദരാഞ്ജലികളര്‍പ്പിക്കും
ന്യൂഡല്‍ഹി: ഇന്നലെ തമിഴ്‌നാട്ടിലെ നൂലഗിരിക്കുന്നുകളില്‍ തകര്‍ന്ന് വീണ് മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും പതിനൊന്ന് സൈനികരുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ പാലം എയര്‍ബേസിലെത്തിച്ചു. സി1 30ജെ ഹെര്‍ക്കലൂസ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലാണ് മൃതദേഹങ്ങളെത്തിച്ചത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും എയര്‍ബേസിലെത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കും. പ്രതിരോധ സെക്രട്ടറി എട്ടരയോടെ എത്തി റീത്ത് സമര്‍പ്പിച്ചിരുന്നു.
അപടത്തില്‍ പതിമൂന്ന് പേരാണ് മരിച്ചത്. ജറല്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
മരിച്ച മറ്റ് പത്ത് പേര്‍ ഇവരാണ്:
ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്
വിംഗ് കമാന്‍ഡര്‍ പി എസ് ചൗഹാന്‍
സ്‌ക്വഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിംഗ്
ജൂനിയര്‍ വാറന്റ് ഓഫിസര്‍ ദാസ്
ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ്
ഹാവ് സത്പാല്‍
എന്‍ കെ ഗുര്‍സേവക് സിംഗ്
എന്‍ കെ ജിതേന്ദര്‍ കുമാര്‍
വിവേക് കുമാര്‍
സായ് തേജ
മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കുവേണ്ടി കുടുംബങ്ങള്‍ക്ക് കൈമാറും.