കുപ്‌വാരയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സായുധന്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ കണ്ടെടുത്തു

Update: 2022-10-26 05:23 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സായുധന്‍ കൊല്ലപ്പെട്ടു. കുപ്‌വാരയിലെ സുദ്‌പോര മേഖലയിലാണ് സംഭവം. സായുധനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും നിരവധി കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തതായി ജമ്മു കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. മേഖലയില്‍ കൂടുതല്‍ സായുധര്‍ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.

ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ശനിയാഴ്ച സുരക്ഷാസേന സായുധരുടെ ഒളിത്താവളം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് പിന്നാലെയാണ് ഈ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംശയാസ്പദമായ ഒളിത്താവളങ്ങള്‍ കണ്ടെത്താനായി ജില്ലയിലെ തഹസില്‍ ഖാരിയുടെ വനമേഖലയില്‍ കശ്മീര്‍ പോലിസും 23 ആര്‍ആര്‍ ആര്‍മിയും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് സുരക്ഷാസേന സായുധരുടെ ഒളിത്താവളവും ആയുധങ്ങളും വെടിക്കോപ്പുകളും തകര്‍ത്തു. എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

Tags:    

Similar News