കശ്മീരില്‍ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു

Update: 2022-09-30 04:17 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ പട്ടാന്‍ മേഖലയിലെ യെദിപോരയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം മേഖലയിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു.

ഈ പ്രദേശങ്ങളില്‍ സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് പോലിസിനും സുരക്ഷാ സേനയ്ക്കും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ബാരാമുള്ളയിലെ പട്ടാന്‍ മേഖലയില്‍ സായുധരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ചിലരെ പിടികൂടുകയും ഏതാനും സായുധര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News